04:19pm 10 September 2026
NEWS
ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിൽ ദ്വിദിന അന്തർദേശീയ കോൺഫറൻസ് സമാപിച്ചു
15/02/2026  07:15 PM IST
nila
ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിൽ ദ്വിദിന  അന്തർദേശീയ കോൺഫറൻസ് സമാപിച്ചു

ഇരമല്ലിക്കര  ശ്രീ അയ്യപ്പ കോളേജിൽ പേൾ ജൂബിലിആഘോഷഷത്തോടെനുബന്ധിച്ചു കേരള ജൈവ വൈവിധ്യ ബോർഡിന്റെ  സഹകരണത്തോടെ നടത്തിയദ്വിദിന അന്തർദേശീയ സെമിനാർ  നടത്തി.  കേരള സ്റ്റേറ്റ് ബോർഡ് മെമ്പറും അഗ്രികൾച്ചർ യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഡോക്ടർ എ വി സന്തോഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു വിവിധ രാജ്യങ്ങളിൽ നിന്ന് നൂറോളം പ്രബന്ധങ്ങൾ അവതരിപ്പിച്ചു . ആറോളം ദേശീയ അന്തർദേശീയ വിദഗ്ധർ നയിച്ച സെഷനുകൾ കോൺഫറൻസിൽ ഉണ്ടായി കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ സി പ്രകാശ് അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനവും മികച്ച ഗവേഷണ പ്രബന്ധാവതരണത്തിനുള്ള അവാർഡ് വിതരണവും കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം emiretus  പ്രൊഫസർ ഡോക്ടർ രാധാമണി പി എം
നിർവഹിച്ചു. 200 ഓളം വിദ്യാർത്ഥികളും ഗവേഷകരും കോൺഫറൻസിൽ പങ്കെടുത്തു. കോൺഫറൻസ് കൺവീനർ 
ഡോ. നിത ബി,
ജോയിൻ്റ് കൺവീനർമാരായ
ജിഷ നായർ ബി. ജെ,
ശ്രീലക്ഷ്മി  സി.
വാര്യർ ,ജനറൽ
കൺവീനർ ഡോ. എൻ
മാധവൻ,
വിദ്യാർത്ഥി പ്രതിനിധി  അശ്വിൻ എൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img